ഒളിമ്പ്യന്‍ പി.വി.സിന്ധുവിനെ സംസ്ഥാനം ആദരിക്കും

തിരുവനന്തപുരം: ലോക ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ജേതാവായ ഒളിമ്പ്യന്‍ പി.വി.സിന്ധുവിനെ സംസ്ഥാന കായിക,യുവജനകാര്യവകുപ്പിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റയും ആഭിമുഖ്യത്തില്‍ ആദരിക്കും.

ഒക്ടോബര്‍ ഒന്‍പതിന് വൈകിട്ട് 3.30ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ, കായിക,യുവജനകാര്യമന്ത്രി ഇ.പി.ജയരാജന്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാന ബിച്ച് ഗെയിംസ് തീം സോങ് സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി ഉച്ചയ്ക്ക് രണ്ടിന് സെന്‍ട്രല്‍ സ്റ്റേഡിയം മുതല്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയംവരെ റോഡ് ഷോയും പിന്നണിഗായകന്‍ കെ.എസ്.ഹരിശങ്കറിന്റെ ലൈവ് മ്യൂസിക് ബാന്‍ഡ് അവതരണവും നടക്കും.

Share news
error: Content is protected !!
Scroll to Top