കൊല്ലം: കൊല്ലം പാരിപ്പളളിയില്‍ മര്‍ദ്ദനമേറ്റ് നാലു വയസ്സുകാരി മരിച്ചു. ആഹാരം കഴിക്കാത്തിനെ തുടര്‍ന്ന് മര്‍ദ്ദിച്ചതെന്ന് അമ്മ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതെ തുടര്‍ന്ന് അമ്മ രമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. അതെസമയം കുഞ്ഞിന് പനിയുള്ളതായും അതിന് ചികിത്സനടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. മരണകാരണം മര്‍ദ്ദനമേറ്റതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വര്‍ക്കലസ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി പാരിപ്പള്ളിയില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന കുടുംബമാണ്.
ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടെന്ന് പോലീസും ആശുപത്രി അധികൃതര്‍ പറയുന്നു.




