പരപ്പനങ്ങാടി: റെഡ്‌വേവ്‌സ് ചിറമംഗലം വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു. തീരദേശ മേഖലയില്‍ നിന്നും എംബിബിഎസ് പ്രവേശനം നേടിയ ഹര്‍ഷിമോള്‍ കെ.പി, ഫാത്തിമ കെ പി എന്നിവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സൈക്കിള്‍ വാങ്ങാന്‍ താന്‍ സ്വരൂപിച്ച പണം സംഭവന നല്‍കിയ സി പി നുഹൈല എന്നിവരെയാണ് ആദരിച്ചത്.
ഇവര്‍ക്കുളള അവാര്‍ഡ്ദാനവും ചടങ്ങിന്റെ ഉദ്ഘാടനവും ഇഎംഇഎ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി പി അയ്യൂബ് കേയി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ കൗണ്‍സിലര്‍മാരായ ബിന്ദു ജയചന്ദ്രന്‍, ദേവന്‍ ആലുങ്ങല്‍ കെപിഎം കോയ, ടി.പി. കുഞ്ഞാലന്‍കുട്ടി, കേലച്ചന്‍കണ്ടി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




