HIGHLIGHTS : State Hajj Inspector Interview
മലപ്പുറം:സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈവര്‍ഷത്തെ ഹജ്ജിനുള്ള ഹജ്ജ് ഇന്‍സ്പെക്ടര്‍മാരുടെ അഭിമുഖം മാര്‍ച്ച് ഒമ്പത്, പത്ത്, 11 തീയതികളില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലാണ് അഭിമുഖം നടക്കുക. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച നിശ്ചിത യോഗ്യതയുള്ളവരില്‍ സി ബി ടി പരീക്ഷ പൂര്‍ത്തീകരിച്ച മുഴുവന്‍ ഉദ്യോഗാര്‍ഥികളും പങ്കെടുക്കണം.
മാര്‍ച്ച് ഒമ്പതിന് മലപ്പുറം, വയനാട് ജില്ലക്കാര്‍ക്കും പത്തിന് കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്, പാലക്കാട് ജില്ലക്കാര്‍ക്കും 11ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലക്കാര്‍ക്കുമാണ് അഭിമുഖം.
അഭിമുഖ സമയത്ത് സ്റ്റേറ്റ് ഹജ് ഇന്‍സ്പെക്ടര്‍ അപേക്ഷ ഫോം -2 പകര്‍പ്പ് , കാലാവധിയുള്ള ഒറിജിനല്‍ ഇന്റര്‍നാഷണല്‍ പാസ്‌പോര്‍ട്ട്, കാലാവധിയുള്ള ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യത (ഡിഗ്രി/ തത്തുല്യം) തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ഹജ്ജ്/ഉംറ ചെയ്തത് തെളിയിക്കുന്ന വിസ കോപ്പി, അവസാന മാസത്തെ സാലറി സ്ലിപ്, വകുപ്പ് തലവനില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം എന്നീ രേഖകളുടെ ഒറിജിനലും ഒരു കോപ്പിയും ഹാജരാക്കണം. നിശ്ചിത രേഖകളുടെ ഒറിജിനലും പകര്‍പ്പും ഹാജരാക്കാത്തവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല. അപേക്ഷകര്‍ക്ക് ഇന്റര്‍വ്യൂ സംബന്ധിച്ചുള്ള അറിയിപ്പ് ഇമെയില്‍വഴിഅയക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു