ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം; പെണ്‍കുട്ടിയില്‍നിന്ന് 24 പവന്‍ തട്ടിയ 4 പേര്‍ പിടിയില്‍

HIGHLIGHTS : Friendship through Instagram; 4 arrested for extorting Rs 24 from girl

കോട്ടക്കല്‍: ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയില്‍നിന്ന് 24 പവന്‍ തട്ടിയെടുത്ത കേസില്‍ നാലുപേര്‍ പിടിയില്‍. ചാപ്പനങ്ങാടി വട്ടപറമ്പ് ചേക്കത്ത് നബീര്‍ (19), ഒതുക്കുങ്ങല്‍ കളത്തിങ്ങല്‍ മുഹമ്മദ് വസീം (22), വട്ടപറമ്പ് ചേക്കത്ത് അല്‍ അമീന്‍ (20), മലപ്പുറം ചെറുകുന്ന് പടിക്കല്‍ ജാസില്‍ അനാന്‍ (21) എന്നിവരെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റുചെയ്തത്.

ഒന്നാംപ്രതിയായ നബീര്‍ 15 വയസുള്ള പെണ്‍കുട്ടിയോട് സൗഹൃദംനടിച്ച് 24 പവന്‍ തട്ടിയെടുക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി തവണകളായാണ് സ്വര്‍ണം കൈക്കലാക്കിയത്. 15 ലക്ഷം രൂപ വിലയുള്ളതാണ് സ്വര്‍ണം. കോട്ടക്കലിലെ ജ്വല്ലറിയില്‍ വിറ്റ സ്വര്‍ണത്തിന് ഒമ്പത് ലക്ഷം രൂപ ലഭിച്ചു.

sameeksha-malabarinews

പണം സഹോദരന്റെ ബിസിനസിനും ആഡംബര ജീവിതത്തിനും ചെലവഴിച്ചെന്ന് പ്രതി പൊലിസിന് മൊഴിനല്‍കി. നാല് ലക്ഷം ജ്യേഷ്ഠന് കൈമാറി. ബാക്കി തുക കാര്‍ വാങ്ങാനും ആഡംബര മൊ ബൈല്‍ ഫോണ്‍ വാങ്ങാനും ഗോവ, ഊട്ടി എന്നിവിടങ്ങളിലേ വിനോദയാത്ര പോകാനുമാ ണ് ചെലവഴിച്ചതെന്ന് പ്രതി പൊ ലീസിന് മൊഴിനല്‍കി.

ആഭരണം കാണാനില്ലെന്ന് കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി സുഹൃത്തായ നബീറിന് സ്വര്‍ ണം കൈമാറിയ വിവരം അറിയുന്നത്. തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. പെണ്‍കുട്ടി യുടെ ജ്യേഷ്ഠ ന്റെ ഭാര്യയുടെ യും ഉമ്മയുടെ യും ആഭരണ ങ്ങളാണ് യു വാവിന് കൈമാറിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!