HIGHLIGHTS : Venjaramoodu massacre accused Afan falls dizzy in the bathroom
തിരുവനന്തപുരം:വെഞ്ഞാറമൂട് കൂട്ടക്കൊലക്കോസ് പ്രതി അഫാന്‍ പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ തല കറങ്ങി വീണു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.ഉടനെ തന്നെ ഇയാളെ കല്ലറ പ്രാഥമികആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ചികിത്സ നല്‍കിയ ശേഷം പാങ്ങോട് സ്‌റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു.
ഇയാള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ജയിലില്‍ ഇയാളെ നിരീക്ഷിക്കാനായി 24മണിക്കൂറെ ജയില്‍ ഉദ്യോഗസ്ഥരുണ്ട്. താനും ജീവനൊടുക്കുമെന്ന് അഫാന്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതെതുടര്‍ന്നാണ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയത്.