കൊച്ചി: എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന സജനയക്ക് ആവിശ്യമായ സഹായവും, സുരക്ഷയും ഉറപ്പുവരുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. സാമൂഹ്യ നീതി വകുപ്പിന്റെ ഭാഗമായുള്ള സമൂഹ്യസുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധയിയിലൂടെയാകും സജനക്ക് അടിയന്തിര സഹായം നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.
സമൂഹത്തില്‍ സ്‌ത്രീയും, പുരുഷനും എന്നപോലെ ട്രാന്‍സ് ജെന്റര്‍ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്‍മാരാണൈന്നും അവരെ അവഹേളിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ടീച്ചര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സജ്‌ന തന്റെ ഉപജീവനമാര്‍ഗ്ഗം കുറച്ച് ആളുകള്‍ ചേര്‍ന്ന് തടസ്സപ്പെടുത്തുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചത്. തന്നെ ആണുംപെണ്ണും കെട്ടവനെന്ന് അധിക്ഷേപിക്കുന്നു, കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിക്കാന്‍ അനുവദിക്കുന്നതില്ലെന്നും സജ്‌ന പറഞ്ഞിരുന്നു. സമീപത്ത് ബിരിയാണി വില്‍പ്പന നടത്തുന്ന ചിലര്‍ തന്റെ ബിരിയാണി വില്‍പ്പനയെ തടസ്സപ്പെടുത്തുന്നുവന്നും ഇവര്‍ പറഞ്ഞിരുന്നു.
സോഷ്യല്‍മീഡിയയിലൂടെ സജ്‌ന ഇക്കാര്യം പുറത്തറിയച്ചതോടെ വലിയ പിന്തുണയാണ് ഇവര്‍ക്ക് ലഭിച്ചത്.




