2019 മികച്ച ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ച വര്‍ഷം: വിഷമതകള്‍ മാറട്ടെ, തീയേറ്ററുകള്‍ നിറയട്ടെ: സുരാജ്‌ വെഞ്ഞാറുമൂട്

‌ദേശീയ അവാര്‍ഡും ഇപ്പോള്‍ സംസ്ഥാന അവാര്‍ഡും ലഭിച്ചതോടെ തന്റെ ഉത്തരവാദിത്വം കൂടന്നതായി സുരാജ്‌ വെഞ്ഞാറമുട്‌. ജനങ്ങള്‍ ഹൃദയത്തില്‍ എറ്റെടുത്ത ചിത്രത്തിന്‌ തന്നെ പുരസ്‌കാരം ലഭിച്ചതില്‍ ഏററെ സന്തോഷമുണ്ടെന്നും സുരാജ്‌ വെഞ്ഞാറമൂട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. 2019 തനിക്ക്‌ മികച്ച സിനിമകള്‍ ചെയ്യാന്‍ സാധിച്ച വര്‍ഷമായിരുന്നെന്നും സുരാജ്‌ പറ#്‌ഞു

ആന്‍ഡ്രോയ്‌ഡ്‌ കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയമാണ്‌ സുരാജിനെ അവാര്‍ഡിന്‌ പരിഗണിച്ചത്‌.

എത്രയും പെട്ടന്ന്‌ ജനജീവിതം പഴയത്‌ പോലെ ആകട്ടെ, വിഷമതകള്‍ മാറട്ടെ, തിയ്യേറ്ററുകളില്‍ നിറഞ്ഞ സദസ്സിലിരുന്ന്‌ ആളുകള്‍ സിനിമ കാണുന്നത്‌ പ്രതീക്ഷിച്ചിരിക്കുകയാണെന്നും സുരാജ്‌ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top