Section

malabari-logo-mobile

കുണ്ടൂര്‍ ഉസ്താദ് 15 ാമത് ഉറൂസ് മുബാറകിന് വ്യാഴാഴ്ച കൊടിയേറ്റം

HIGHLIGHTS : Kundoor Ustad 15th Urus Mubarak to be flagged off tomorrow

തിരൂരങ്ങാടി: കുണ്ടൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പതിനഞ്ചാമത് ഉറൂസിന് വ്യാഴാഴ്ച
കൊടിയേറ്റം.  നാല് ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക് 18ന് സമാപിക്കും.പുതിയ സാഹചര്യത്തില്‍ Mediamission, Kundoor Usthad Live എന്നിവ വഴി ഓണ്‍ലൈനായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഒരു പുരുഷായുസ് മുഴുവനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അശരണരെ സഹായിക്കുന്നതിനും വിനിയോഗിച്ച കുണ്ടൂര്‍ ഉസ്താദ് തെന്നിന്ത്യയിലെ ഗരീബ് നവാസ് എന്ന പേരിലാണ് അറിയപ്പെടുന്നത് തികഞ്ഞ പണ്ഡിതനായിരുന്ന അദ്ദേഹം നിരവധി വര്‍ഷം ദര്‍സ് നടത്തിയിട്ടുണ്ട്. അറിയപ്പെട്ട അറബി സാഹിത്യകാരനായിരുന്ന അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ തൂലികയിലൂടെ പദ്യവും ഗദ്യവുമായി നിരവധി കൃതികള്‍ വിരചിതമായിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ പലതും വിവിധ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ ഗവേഷണം നടത്തി വരുന്നു.

sameeksha-malabarinews

നാളെ വൈകുന്നേരം നാലിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍ കൊടി ഉയര്‍ത്തുന്നതോടെയാണ് ഉറൂസിന് സമാരംഭം കുറിക്കുന്നത്.തുടര്‍ന്ന് നടക്കുന്ന സിയാറത്തിന് സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍ നേതൃത്വം നല്‍കും. വൈകുന്നേരം ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.തെന്നല അബൂ ഹനീഫല്‍ ഫൈസി അധ്യക്ഷത വഹിക്കും.സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും . ശേഷം നടക്കുന്ന ബുര്‍ദ വാര്‍ഷിക സമ്മേളനത്തിന് പ്രഖല്‍ഭരായ ബുര്‍ദ സംഘങ്ങള്‍ നേതൃത്വം നല്‍കും.അബൂബക്കര്‍ അഹ്‌സനി തെന്നല ആമുഖ പ്രഭാഷണം നടത്തും.സമാപന പ്രാര്‍ഥനക്ക് സയ്യിദ് അഹ്ദല്‍ മുത്തനൂര്‍ തങ്ങള്‍ നേതൃത്വം നല്‍കും.

രണ്ടാം ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് നടക്കുന്ന അനുസ്മരണ സമ്മേളനം സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫിയുടെ അധ്യക്ഷതയില്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും.അലിബാഖവി ആറ്റുപുറം അനുസ്മരണ പ്രഭാഷണം നടത്തും.സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി സമാപന പ്രാര്‍ഥ നക്ക് നേതൃത്വം നല്‍കും.

ഒക്ടോബര്‍ 17 ന് വൈകുന്നേരം ഏഴിന് നടക്കുന്ന വഅള് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് ഉദ്ഘാടനം ചെയ്യും.സയ്യിദ് ജലാലുദ്ധീന്‍ ജീലാനി അധ്യക്ഷനാകും.എസ് എസ് എഫ് ദേശീയ ഫിനാന്‍സ് സെക്രട്ടറി ഡോ:മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലംപ്രഭാഷണം നടത്തും.സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി കൂരിയാട് സമാപന പ്രാര്‍ഥന നടത്തും.
ഞായറാഴ്ച വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നടത്തും.

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉല്‍ഘാടനം ചെയ്യും.
സയ്യിദ് വി പി എ തങ്ങള്‍ ദാരിമി ആട്ടീരി,കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി,എന്‍ വി അബ്ദു റസാഖ് സഖാഫി വെള്ളിയാമ്പുറം പ്രഭാഷണം നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അബൂഹനീഫല്‍ ഫൈസി തെന്നല, എന്‍ പി ബാവഹാജി, ലതീഫ് ഹാജി കുണ്ടൂര്‍,അബൂബക്കര്‍ അഹ്‌സനി,
കുഞ്ഞുട്ടി എ ആര്‍ നഗര്‍,ഹമ്മാദ് അബ്ദുള്ള സഖാഫി താനൂര്‍ എന്നിവര്‍ പങ്കെടുത്തു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!