താനൂരില്‍ കണ്ടെത്തിയത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇലകള്‍..!

Decades old leaves found in Tanur

Share news
 • 10
 •  
 •  
 •  
 •  
 •  
 • 10
 •  
 •  
 •  
 •  
 •  

താനൂര്‍: പുരാതന കാലത്തെ കെട്ടിടം പൊളിക്കുന്നതിനിടയിലാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇലകള്‍ കണ്ടെത്തിയത്.

താനാളൂരില്‍ സി.എന്‍ മുഹമ്മദ്ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടയിലാണ് ‘എലമംഗലം’ എന്നറിയപ്പെടുന്ന മരത്തിന്റെ ഇലകള്‍ കാണാനായത്.

മുന്‍പ് കെട്ടിടങ്ങള്‍ക്ക് മേല്‍ത്തട്ട് ഉണ്ടാക്കുന്ന സമയങ്ങളില്‍ പലകകള്‍ വിരിച്ച ശേഷം ‘എലമംഗലം’ ഇലകള്‍ വെക്കുകയും പിന്നീട് മണ്ണ് പരത്തുകയും ചെയ്യുന്ന രീതിയാണിതെന്ന് പറയപ്പെടുന്നു. മേല്‍ത്തട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച പലകകള്‍ ചിതല്‍ തിന്നാതിരിക്കുന്നതിന് അക്കാലത്തുണ്ടായിരുന്ന പ്രതിവിധി ആണെന്നും പഴമക്കാര്‍ പറയുന്നു.

1911 ലാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. നൂറു വര്‍ഷം പിന്നിട്ടിട്ടും ഇലകളുടെ ആകൃതിക്കോ നിറത്തിനോ കാര്യമായ രീതിയില്‍ കോട്ടം തട്ടിയിട്ടില്ലാത്ത ഈ അത്ഭുത കെട്ടിടനിര്‍മ്മാണ രീതി കാണാന്‍ കൗതുകവും പേറി ഒട്ടേറെപ്പേര്‍ ഇവിടേക്ക് എത്തുന്നുണ്ട്.

Share news
 • 10
 •  
 •  
 •  
 •  
 •  
 • 10
 •  
 •  
 •  
 •  
 •