സംസ്ഥാന എക്‌സൈസ് കലാകായിക മേള

HIGHLIGHTS : State Excise Arts Festival; Malappuram district wins second place in Oppana

രണ്ടാം സ്ഥാനം നേടിയ മലപ്പുറം ജില്ല ടീം

തേഞ്ഞിപ്പലം: 20 മത് എക്‌സൈസ് കലാകായിക മേളയുടെ ഗെയിംസ് മല്‍സരങ്ങള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെ വിവിധ വേദികളില്‍ 30.11.2024 ന് തുടക്കമായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്  സ്‌കൂളില്‍ നടന്ന കലാമത്സരങ്ങളില്‍ ഒപ്പനയില്‍ കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനവും മലപ്പുറം ജില്ല രണ്ടാം സ്ഥാനവും നേടി. എറണാകുളം ജില്ലയും പാലക്കാടും മൂന്നാം സ്ഥാനം പങ്കിട്ടു.

sameeksha-malabarinews

സ്റ്റേഡിയത്തില്‍ നടന്ന ഇനങ്ങളില്‍ ഫുട്‌ബോളില്‍ തൃശൂര്‍ ജില്ലയെ തോല്‍പ്പിച്ച് കൊണ്ട് കണ്ണൂര്‍ ജില്ല സംസ്ഥാന ചാമ്പ്യന്‍മാരായി. വോളിബോളില്‍ പാലക്കാട് ജില്ലയെ തോല്‍പ്പിച്ച് കണ്ണൂര്‍ ജില്ല സംസ്ഥാന ചാമ്പ്യന്‍മാരായി. കബഡിയില്‍ പാലക്കാട് ജില്ലയെ തോല്‍പ്പിച്ച് കാസറഗോഡ് സംസ്ഥാന ചാമ്പ്യന്‍മാരായി. ചെസ്സില്‍ എറണാകുളം ജില്ലയെ തോല്‍പ്പിച്ച് കാസറഗോഡ് ചാമ്പ്യന്‍മാരായി. ക്രിക്കറ്റില്‍ സംസ്ഥാന ആലപ്പുഴ ജില്ലയെ തോല്‍പ്പിച്ച് തിരുവനന്തപുരം ജില്ല സംസ്ഥാന ചാമ്പ്യന്‍മാരായി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ് സ്‌കൂളില്‍ നടന്ന കലാമത്സരങ്ങളില്‍ ഭാരതനാട്യത്തില്‍ നീരജാ വിശ്വനാഥ് (എറണാകുളം) ഒന്നാം സ്ഥാനവും ലതാമോള്‍ കെ എസ് (കോഴിക്കോട്) രണ്ടാം സ്ഥാനവും ഭൂവനേശ്വരി സി (പാലക്കാട്) മൂന്നാം സ്ഥാനവും നേടി.

നിലവിലെ പോയിന്റ് നിലയില്‍ 90 പോയിന്റോടെ എറാണാകുളം ഒന്നാം സ്ഥാനത്തും 45 പോയിന്റോടെ ആലപ്പുഴ ജില്ല രണ്ടാം സ്ഥാനത്തും 35 പോയിന്റോടെ മലപ്പുറം കാസറഗോഡ് ജില്ലകള്‍ മൂന്നാം സ്ഥാനത്തും തുടരന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!