HIGHLIGHTS : Training for Hajj pilgrims
കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖേന 2025 ല്‍ ഹജ്ജിന് പോവുന്ന തിരൂരങ്ങാടി മണ്ഡലത്തിലെ ഹാജിമാര്‍ക്കുള്ള ഹജ്ജ് പരിശീലനം PSMO കോളേജില്‍ വെച്ച് നടന്നു. തെരെഞ്ഞെടുത്ത ഹാജിമാരും കാത്തിരിപ്പ് പട്ടികയിലുള്ളവരും അടക്കം 425 പേര്‍ പങ്കെടുത്തു.
മുഹമ്മദ് ബഷീര്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി നഗരസഭ ചെയര്‍മാര്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.എസ്.എം.ഒ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ അസീസ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അക്ബര്‍, അശ്കര്‍, ട്രെയിനര്‍മാരായ ബാവ, എം.പി.എം. മുസ്ഥഫ, മുക്താര്‍ എടരിക്കോട്, നദീറ എടരിക്കോട്, അബ്ബാസ് ചാലില്‍, അബ്ദുറഹിമാന്‍ ഹാജി, മുത്തു കോഴിച്ചെന എന്നിവര്‍ സംസാരിച്ചു. ഹമീദ് കുന്നുമ്മല്‍ സ്വാഗതവും ശംസുദ്ധീന്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു