സംസ്ഥാന എക്സൈസ് കലാ കായികമേള നവംബര്‍ 30 മുതല്‍ മലപ്പുറത്ത്

സംസ്ഥാന എക്സൈസ് കലാ കായിക മേള നവംബര്‍ 30, ഡിസംബര്‍ 1, 2 തീയതികളില്‍ മലപ്പുറത്ത് നടക്കും. കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് ഗ്രൗണ്ടിലും വിവിധ വേദികളിലുമായാണ് മേള നടക്കുക.
പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണ യോഗം എക്സൈസ് അഡീഷണല്‍ കമീഷണര്‍ പ്രദീപ് ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല ജോയന്റ് എക്സൈസ് കമീഷണര്‍ കെ.എസ് ഷാജി, ജോയന്റ് എക്സൈസ് കമീഷണര്‍ പ്രദീപ്, എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മോഹന്‍, എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സജു കുമാര്‍, ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ കമ്മിറ്റി ചെയര്‍മാനായി മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ ചുമതലയുള്ള കെ.പി മോഹനനെയും ജനറല്‍ കണ്‍വീനറായി കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സന്തോഷ്‌കുമാറിനെയും തെരഞ്ഞെടുത്തു. മേളയുടെ നടത്തിപ്പിനായി വിവിധ ഉപകമ്മിറ്റികള്‍ രൂപീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top