പരപ്പനങ്ങാടി:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരപ്പനങ്ങാടി ശാഖയുടെ 53 ാം വാര്‍ഷിക ആഘോഷം നടന്നു. ചടങ്ങ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി.പി. സവിത ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റീജിണല്‍ മാനേജര്‍ ഇന്ദു പാര്‍വതി അധ്യക്ഷത വഹിച്ചു. ചീഫ് മാനേജര്‍ ഗീത, അബ്ദുല്‍ കബീര്‍ മചിഞ്ചേരി,ഹസ്സന്‍ ഹാജി,
ബ്രാഞ്ച് മാനേജര്‍ കെ. ബി.ശ്രീകാന്ത്,ജയേഷ് ,പറമ്പില്‍ വേലായുധന്‍,എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി.പി. സവിത,അബ്ദുല്‍ കബീര്‍ മചിഞ്ചേരി,ഹസ്സന്‍ ഹാജി എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു.
ജോലിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച വള്ളിക്കുന്ന് സ്വദേശി പറമ്പില്‍ വേലായുധനെ ഉപഹാരം നല്‍കി ആദരിച്ചു.



