തിരൂരങ്ങാടി നഗരസഭയില്‍ കാലവര്‍ഷ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി

തിരൂരങ്ങാടി നഗരസഭയില്‍ കാലവര്‍ഷ ദുരിതാശ്വാസ ക്യാമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നായി 200 ഓളം പേര്‍ ക്യാമ്പില്‍ ഉണ്ട്.

നിരവധികുടുംബങ്ങള്‍ മാറ്റിപ്പാര്‍പ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ ഹാപ്പി മുഹമ്മദ് കുട്ടി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കാലടി സുലൈഖ, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി, പി ഇസ്മായില്‍, ഇ.പി ബാവ, സി.പി സുഹ്‌റാബി, സോന രതീഷ്, സൂപ്രണ്ട്‌നാസിം, എച്ച് ഐ സുരേഷ്, ലവ ഗഫൂര്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി എം എ സലാം സന്ദര്‍ശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top