കടലുണ്ടി പുഴ കരകവിഞ്ഞു;നിരവധി വീടുകള്‍ വെള്ളം കയറി; കരയിടിച്ചില്‍ വ്യാപകം

തിരൂരങ്ങാടി:ശക്തമായ മഴയില്‍ കടലുണ്ടിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ പുഴയോരവാസികള്‍ ദുരിതത്തിലായി.
പുഴ കരകവിഞ്ഞൊഴുകുന്നതിനുപുറമെ ശക്തമായ കുത്തൊഴുക്കില്‍ കരയിടിച്ചിലും വ്യാപകമായിട്ടുണ്ട്.കൂരിയാട് പനമ്പുഴ പാലത്തിന് സമീപം കരയിടിച്ചിലിന്റെ വ്യാപ്തി വര്‍ദ്ധിച്ചിട്ടുണ്ട്.
കീരനല്ലൂര്‍ പുഴയുടെ പള്ളിപ്പടി ഭാഗത്ത് കൊവുമ്മല്‍ കടവിനോട് ചേര്‍ന്ന സ്ഥലത്ത് തയ്യില്‍ സൈതലവിയുടെവീടിന് സമീപവും കരയിടിഞ്ഞു.ഇവിടെ പുഴയോട് ചേര്‍ന്നുള്ള മരങ്ങള്‍ നിലംപതിച്ചു.
മമ്പുറം മൂഴിക്കല്‍,പുല്‍പ്പറമ്പ്,കൊളപ്പുറം,വെട്ടത്ത് നടുവിലങ്ങാടി,പതിനാറുങ്ങല്‍ താഴെഭാഗം എന്നിവിടങ്ങളില്‍ നൂറ്റമ്പതോളം വീടുകളില്‍ വെള്ളം കയറി.

കക്കാട് വടക്കേക്കാട് ഭഗത്ത് 25 ഓളം വീടുകളില്‍ വെള്ളം കയറി. ഈ ഭാഗത്തുനിന്ന് വെള്ളം കയറാന്‍ സാധ്യതയുള്ള 27 കുടുംബങ്ങള്‍ മാറി താമസിച്ചു.

കരിമ്പില്‍ ഏലം കൃഷി പാടത്ത് 30 ഓളം വീടുകളില്‍ വെള്ളം കയറിയതിനാല്‍ ഇവിടെയുള്ളവര്‍ ബന്ധു വീടുകളിലേക്ക് മാറി
തിരൂരങ്ങാടി പുളിഞ്ഞിലത്തുപാടത്ത് നൂറോളം വീടുകള്‍ വെള്ളത്തിലാണ്. ഇവിടെയുള്ള കുടുംബങ്ങളെ സ്ഥലം മാറ്റി.വെള്ളിലക്കാട് ഭാഗത്ത് വെള്ളം കയറുമെന്ന ഭീഷണിയുണ്ട്.
ഇവിടെ നിന്ന് നിരവധി കുടുംബങ്ങള്‍ വീട്ടുസാധനങ്ങള്‍ മാറ്റാന്‍ തുടങ്ങി.

കൊടിഞ്ഞി കുറൂല്‍,തിരുത്തി,പാണ്ടിമുറ്റം,കല്ലത്താണി,പന്തിരായിപാടം,കടുവാളൂര്‍,കാടംകുന്ന്,പയ്യോളി,കാളംതിരുത്തി എന്നിവിടങ്ങളിലായി അന്‍പതോളം വീടുകളില്‍ വെള്ളം കയറി.ചെമ്മാട് മാനിപ്പാടത്ത് എഴുപതോളം വീടുകള്‍ വെള്ളത്തിലായി.കുടുംബങ്ങള്‍ മറ്റു ബന്ധുവീടുകളിലേക്കും,ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും താമസം മാറി.മൂന്നിയൂര്‍ ചുഴലി,തൃക്കുളം കണ്ണാടിത്തടം,കോട്ടുവലക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ വെള്ളത്തിലാണ്.പള്ളിപ്പടി മൂഴിക്കല്‍ കടലുണ്ടിപ്പുഴ കരവിഞ്ഞൊഴുകി.ഇതോടെ ഈപ്രദേശത്തെ നിവധി വീടുകള്‍ ഭീഷണിയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top