ഐഎസ്എല്‍ എട്ടാം സീസണിന് ഇന്ന് തുടക്കം, കേരള ബ്ലാസ്റ്റേഴ്‌സ് – എടികെ മോഹന്‍ബഗാന്‍ നേര്‍ക്കുനേര്‍

ഗോവ : ഐഎസ്എല്‍ എട്ടാം സീസണിന് ഇന്ന് ഗോവയില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ബഗാനും ഏറ്റുമുട്ടും. ഗോവയില്‍ രാത്രി 7. 30 നാണ് മത്സരം.

ഐഎസ്എല്ലില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകള്‍ ആണ് ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.
പരിചയസമ്പന്നനായ അന്റോണിയോ ഹബാസിന്റെ നേതൃത്വത്തിലാണ് എ ടി കെ മത്സരത്തിനിറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ചുമതല പുതിയ പരിശീലകന്‍ ഇവാന്‍ വുകോമനോ വിച്ചുനുമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടത്തിന് ഇറങ്ങുകയാണ്. മൂന്ന് തവണ ചാമ്പ്യന്മാരായതിന്റെ കരുത്തുമായാണ് എടികെ മോഹന്‍ബഗാന്‍ മത്സരത്തിനെത്തുന്നത്.

 

Share news
error: Content is protected !!
Scroll to Top