സ്റ്റാർ മ്യൂസിക് ക്ലബ് ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി:നമ്പുളം നോർത്ത് റോഡിൽ ആരംഭിച്ച സ്റ്റാർ മ്യൂസിക് ക്ലബ് പരപ്പനങ്ങാടി നഗരസഭ ചെയർപേഴ്സൺ പി.സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സമദ് കൊടക്കാട് അധ്യക്ഷനായി. ജീവകാരുണ്യ പ്രവർത്തകൻ ഡോ.എം.എ കബീർ മുഖ്യാതിഥിയായി പങ്കെടുത്തു.

ഡിവിഷൻ കൗൺസിലർ ജംഷീർ മാപ്പൂട്ടിൽ, വി.പി മുഹമ്മദ്‌, നന്ദു പരപ്പനങ്ങാടി, സൈതലവി കടവത്ത്, കെ.സി അലി, ഹനീഫ കൊടപ്പാളി, എം.വി അബ്ദുൽകരീം, എ.വി വിനോദ്, റഫീഖ് സ്വർണ്ണാലയ, എ.പി ഹബീബ്, പി.ഒ സിദ്ധിഖ് റോഷൻ, അബ്ബാസ് ചെമ്പൻ, ഷംസുദ്ധീൻ ഫറോക്, ഷംല സമദ് സംസാരിച്ചു.

സ്റ്റാർ മ്യൂസിക് കലാകാരൻമാരുടെ ഗാനമേളയും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top