സ്റ്റാഫ് നഴ്സ് നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി സെന്ററിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 24ന് രാവിലെ 10.30ന് നടക്കും. സയന്‍സ് വിഷയത്തിലുള്ള പ്ലസ്ടു/ വി.എച്ച്.എസ്.ഇ./പ്രീഡിഗ്രി/അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ തത്തുല്യമായതില്‍ നിന്നോ ഡൊമസ്റ്റിക് നഴ്‌സിങില്‍ വി.എച്ച്.എസ്.ഇ/ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബിഎസ്.സി.നഴ്‌സിങ്/ കുറഞ്ഞത് മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കില്‍ കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് നഴ്‌സ് ആന്‍ഡ് മിഡ്‌വൈഫ് രജിസ്‌ട്രേഷനും പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഴ്‌സ് രജിസ്‌ട്രേഷനുമാണ് ഉണ്ടായിരിക്കേണ്ടത്.
കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യതയുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം.  ഫോണ്‍-0483 2764056, 0483-2765056.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top