സ്റ്റാഫ് നഴ്സ് അഭിമുഖം

HIGHLIGHTS : Staff Nurse Interview

cite

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് ജീവനക്കാരെ നിയമിക്കുന്നതിനായി ജൂണ്‍ 13ന് രാവിലെ  ഒന്‍പത് മുതല്‍ 11  മണി വരെ ആശുപത്രി കോണ്‍ഫ്രന്‍സ് റൂമില്‍ അഭിമുഖം നടത്തുന്നു.

യോഗ്യത: ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്ങ്. പ്രായപരിധി: 21- 45 വരെ. പ്രതിദിനം 850 രൂപയാണ് വേതനം. ഒഴിവുകള്‍ – നിലവില്‍ ഒന്ന് (കൂടുതല്‍ ഒഴിവുകള്‍ വന്നേക്കാം). ദൂരപരിധി (അഭികാമ്യം): ഹോമിയോ കോളേജില്‍ നിന്നും വാസ സ്ഥലത്തേയ്ക്ക് 10 കിലോമീറ്റര്‍. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ – 0495 2371989.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!