HIGHLIGHTS : Applications invited for teacher recruitment

2025-26 അധ്യയന വര്‍ഷത്തില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ഹിന്ദി, ഇസ്ലാമിക് ഹിസ്റ്ററി, അറബിക് വിഭാഗങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യു.ജി.സി റെഗുലേഷന്‍ പ്രകാരം അസി. പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പുരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ ജൂണ്‍ 12 നു വൈകീട്ട് നാലിനകം തപാല്‍ വഴിയോ നേരിട്ടോ കോളേജില്‍ സമര്‍പ്പിക്കണം.
ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ – 0490 2346027.