
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. ഓര്‍ക്കാട്ടേരി സ്വദേശി ഫിറോസ് ആണ് പിടിയിലായത്. കത്തിക്കുത്തില്‍ താഴെഅങ്ങാടി സ്വദേശി ബദറുദ്ദീന് പരിക്കേറ്റിരുന്നു.
വടകര ക്യൂന്‍സ് ബാറില്‍ വച്ചാണ് സംഭവം. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഫിറോസ് ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.
ഫിറോസ് സ്ഥിരം കുറ്റവാളിയാണെന്നും കാപ്പ ചുമത്തി നാടുകടത്തിയ ഇയാള്‍ കുറച്ച് ദിവസം മുന്‍പാണ് തിരിച്ചെത്തിയതെന്നും പൊലീസ് പറഞ്ഞു. കുത്തേറ്റ ബദറുദ്ദീനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




