
പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബിയ്യം കായല്‍ ജലോത്സവത്തില്‍ പറക്കും കുതിര ഒന്നാമതെത്തി. മൈനര്‍ വിഭാഗത്തില്‍ യുവരാജയ്ക്കാണ് ഒന്നാം സ്ഥാനം.
വൈകിട്ട് മൂന്നിന് നടന്ന ജലോത്സവത്തിന്റെ ഉദ്ഘാടനം കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. ഏറ്റവും സന്തോഷകരമായ ഓണമാണ് ഈ വര്‍ഷം ആഘോഷിച്ചത്. ടൂറിസം വകുപ്പ് ഓണാഘോഷങ്ങള്‍ക്കായി ഏറ്റവും മികച്ച സൗകര്യമാണ് സംസ്ഥാനത്ത് ഒട്ടാകെ ഒരുക്കിയിരിക്കുന്നത്. മലബാറിലെ ജനശ്രദ്ധയാകര്‍ഷിച്ച വള്ളംകളിയാണ് ബിയ്യം കായല്‍ വള്ളം കളി എന്നും
അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പി.നന്ദകുമാര്‍ എം എല്‍ എ മത്സരത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു.
ആയിരക്കണക്കിന് ജനങ്ങളുടെ ആരവങ്ങള്‍ക്ക് നടുവിലൂടെ 32 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. മേജര്‍ വിഭാഗത്തില്‍ 15ഉം മൈനര്‍ വിഭാഗത്തില്‍ 17ഉം വള്ളങ്ങളാണ് മത്സരിച്ചത്. മത്സരാന്ത്യത്തില്‍ മേജര്‍ വിഭാഗത്തില്‍ കായല്‍ കൊമ്പന്‍ രണ്ടാം സ്ഥാനവും കെട്ടു കൊമ്പന്‍ മൂന്നാം സ്ഥാനവും നേടി. മൈനര്‍വിഭാഗത്തില്‍ കായല്‍ കുതിര രണ്ടാം സ്ഥാനവും നാട്ടുകൊമ്പന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലാ ഭരണകൂടം, ഡിടിപിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ കൂട്ടായ ആഭിമുഖ്യത്തിലാണ് ബിയ്യം കായല്‍ ജലോത്സവം നടന്നത്.
ചടങ്ങില്‍ പി.നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷനായി .എഡി എം എന്‍ എം മെഹറലി, പൊന്നാനി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവദാസ് ആറ്റുപുറം, പൊന്നാനി തഹസില്‍ദാര്‍ ടി സുജിത്ത്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. സിന്ധു, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണന്‍, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.
ലിങ്കില്‍ ക്ലിക്ക് ചെയ്യു




