ഓണം വരാഘോഷം : സൂഫി സംഗീതമഴ പെയ്യിച്ച് സമീർ ബിൻസിയും ഇമാമും

മലപ്പുറം:സംസ്ഥാന ടൂറിസം വകുപ്പും മലപ്പുറം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി കോട്ടക്കുന്നിൽ സംഘടിപ്പിക്കുന്ന
ഓണം വാരാഘോഷത്തിൻ്റെ മൂന്നാം ദിനമായ ശനിയാഴ്ച ആവേശമായി ഖവാലി സൂഫി സംഗീതം.

കോട്ടക്കുന്നിൽ എത്തിയവർക്ക് പുതിയ അനുഭവം നൽകുന്നതായിരുന്നു പരിപാടി.

സൂഫി കാവ്യാലാപനത്തില്‍ പതിറ്റാണ്ട് പിന്നിട്ട ഗായകരായ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവരുടെ ഈരടികളിൽ കോട്ടക്കുന്ന് മതിമറന്നു പോയി. ഇബ്‌നു അറബി, മന്‍സൂര്‍ ഹല്ലാജ്, റാബിഅ ബസരിയ്യ തുടങ്ങിയവരുടെ അറബി കാവ്യങ്ങള്‍, ജലാലുദ്ദീന്‍ റൂമി, ഹാഫിസ്, ജാമി എന്നിവരുടെ പേര്‍ഷ്യന്‍ കാവ്യങ്ങള്‍, ഖാജാ മീര്‍ ദര്‍ദ്, ഗൗസി ഷാ തുടങ്ങിയവരുടെ ഉര്‍ദു ഗസലുകള്‍, ഇച്ച മസ്താന്‍, അബ്ദുല്‍ റസാഖ് മസ്താന്‍, മസ്താന്‍ കെ.വി. അബൂബക്കര്‍ മാസ്റ്റര്‍, തുടങ്ങിയവരുടെ മലയാളം സൂഫി കാവ്യങ്ങള്‍, കൂടാതെ നാരായണഗുരു, ഗുരു നിത്യ തുടങ്ങിയവരുടെ യോഗാത്മക ശീലുകള്‍ എന്നിവ ആസ്വാദകരെ മായാലോകത്ത് എത്തിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top