നബിദിന റാലിക്ക് ഡിവൈഎഫ്ഐയുടെ ഊഷ്മള സ്വീകരണം

തിരൂരങ്ങാടി: കക്കാട് മിഫ്താഹുൽ ഉലൂം ഹയർസെക്കൻഡറി മദ്രസയിലെയും കരിമ്പിൽ തഹലീമുൽ മുസ്ലിമീൻ മദ്രസയിലെയും നബിദിന റാലികൾക്ക് കരിമ്പിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ആവേശപൂർവം സ്വീകരണം നൽകി.

സ്നേഹവും സാഹോദര്യവും പ്രകടമാക്കി, നബിദിനവും ഓണവും ഒരുമിച്ച് ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓണാശംസകൾ നേർന്ന് കാർഡുകൾ വിതരണം ചെയ്താണ് ഈ സ്വീകരണം മധുരമായത്.

ലോക്കൽ കമ്മിറ്റി അംഗം കമറു കക്കാട്, മജീദ് മനോല, പി ഇജാസ്, യൂ കെ നൗഷിർ, പി അജ്മൽ, ജാസിം ആലുങ്ങൽ, കെ ബബിഷ്, സുരേഷ് തൈശേരി, സുനിൽ പട്ടാളത്തിൽ, പി അബ്ദുൽകരീം, കെ എം അബ്ദുൽ ഗഫൂർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top