എസ്എസ്എല്‍സി ഫലം: ഡിപിഐക്കെതിരെ എംഎസ്എഫ്

abdhrabhതിരു : എസ് എസ് എല്‍ സി ഫലത്തില്‍ പിഴവു സംഭവിച്ചതുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റണമെന്നു മുസ്‌ലീം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം എസ് എഫ് ആവശ്യപ്പെട്ടു.

ഡി പി ഐയ്‌ക്കെതിരേ മുമ്പും പരാതികളുണ്ടായിരുന്നെന്നും എം എസ് എഫ് ആരോപിച്ചു. എസ് എസ് എല്‍ സി ഫലത്തില്‍ പിഴവു സംഭവിച്ചതു ഡേറ്റാ എന്‍ട്രിയിലാണെന്നു ഡി പി ഐ പറഞ്ഞിരുന്നു.

സോഫ്റ്റ്‌വെയറിലെ പിഴവാണു ഫലം തെറ്റാന്‍ കാരണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ഇതിനു വിപരീതമായ വിശദീകരണമായിരുന്നു ഡി പി ഐയുടേത്. ഇതേത്തുടര്‍ന്നാണ് എം എസ് എഫ് ഡി പി ഐക്കെതിരേ രംഗത്തു വന്നത്.

അതിനിടയില്‍ വിദ്യാഭ്യാസ മന്ത്രിയെ മാറ്റണം എന്ന ആവശ്യവും ലിഗിനുള്ളി ഉയര്‍ന്നിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. അബ്ദു റബ്ബിനെ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്ന് മാറിയാല്‍ പകരം അബ്ദുസമദ് സമദാനി മന്ത്രിയാകുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top