കര്‍ഷക ആത്മഹത്യ: കെജിരിവാള്‍ മാപ്പു പറഞ്ഞു

aravind kejriwal

ന്യൂ ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക പ്രതിഷേധ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യാ ശ്രമം നടത്തിയതിനു ശേഷവും പ്രസംഗം തുടര്‍ന്നതില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഖേദം പ്രകടിപ്പിച്ചു.

കര്‍ഷകന്‍ ആത്മഹത്യാ ശ്രമം നടത്തിയെന്നറിഞ്ഞിട്ടും റാലി നിര്‍ത്തിവയ്ക്കാത്തത് തന്റെ തെറ്റാണ്. വിവരം അറിഞ്ഞിട്ടും പ്രസംഗം തുടരാന്‍ പാടില്ലായിരുന്നു. തന്റെ ഈ നടപടി ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു.

സംഭവത്തില്‍ ഡല്‍ഹി പോലീസിന്റെ അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കും. എന്നാല്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മഹത്യാശ്രമത്തെ പ്രോത്സാഹിപ്പിച്ചു, തടയാന്‍ ശ്രമിച്ചില്ല എന്ന പോലീസിന്റെ ആരോപണം ശരിയല്ല. പോലീസ് വിളിച്ചാല്‍ താന്‍ നേരിട്ടു പോയി മൊഴി നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top