എസ്.എസ്.എല്‍.സി/ പ്ലസ്ടു എപ്ലസ് നേടിയവരെ ആദരിച്ചു

ചാലിയം: ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ സ്‌ക്കൂള്‍ പി.ടി.എയും സ്റ്റാഫ് കൗണ്‍സിലും ആദരിച്ചു.

സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി പി ബി.ഐ.മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി.ടി അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പാള്‍ സെയ്ദ് ഹിസാമുദ്ധീന്‍, പ്രധാനദ്ധ്യാപകന്‍ കെ. അബ്ദുല്‍ ജലീല്‍, പി. കെ.അന്‍വര്‍ സാദത്ത്, ജിജി എം തോമസ്, ടി.ആബിദ്, സപ്ന.എ, റജീന. കെ, മുഹമ്മദ് ബഷീര്‍.കെ തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top