എസ്.എസ്. എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള തീവ്ര പരിശീലന പരിപാടി ” ഫോട്ടോ ഫിനിഷ്” ഉദ്ഘാടനം ചെയ്തു

ചാലിയം: എസ്.എസ്.എൽ സി, പ്ലസ്ടു വിദ്യാർത്ഥികൾക്കായി മികച്ച വിജയം ലക്ഷ്യമിട്ട് നടപ്പാക്കുന്ന തീവ്രയത്ന പരിപാടി ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻ്ററി സ്കൂളിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി. ഗവാസ് ഉദ്ഘാടനം ചെയ്തു.

ഫോട്ടോ ഫിനിഷ് എന്ന പേരിൽ കോഴിക്കോട് ജില്ല പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്.

പ്രിൻസിപ്പാൾ എം.വി. സെയ്ദ് ഹിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.

മോഹൻ ചാലിയം, കെ.വി. ഹാരിസ്, പി.ഇ.ഹഫ്സ, കെ. മുഹമ്മദ് ബഷീർ, എ. സപ്ന തുടങ്ങിയവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top