Section

malabari-logo-mobile

നാളെ അറിയാം എസ്എസ്എല്‍സി പരീക്ഷാ ഫലം

HIGHLIGHTS : Tomorrow we will know the result of SSLC exam

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച്ച പ്രഖ്യാപിക്കും. ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്കാണ് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കുക.

എസ്എസ്എല്‍സി ഫലത്തോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

sameeksha-malabarinews

എസ്എസ്എല്‍സി പരീക്ഷാ ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍ :

http://keralapareekshabhavan.in
http://sslcexam.kerala.gov.in
www.results.kite.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in

എസ്എസ്എല്‍സി (എച്ച്.ഐ) റിസള്‍ട്ട് http://sslchieexam.kerala.gov.in എന്ന വെബ്സൈറ്റിലും ടിഎച്ച്എസ്എല്‍സി (എച്ച്ഐ) റിസള്‍ട്ട് http://thslchieexam.kerala.gov.in എന്ന വെബ്സൈറ്റിലും, ടിഎച്ച്എസ്എല്‍സി റിസള്‍ട്ട് http://thslcexam.kerala.gov.in ലും എഎച്ച്എസ്എല്‍സി റിസള്‍ട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകും.

4,22,226 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പി.ആര്‍. ചേംബറില്‍ ഫലപ്രഖ്യാപനം നടത്തും.

ഇത്തവണ ആര്‍ക്കും ഗ്രേസ് മാര്‍ക്കില്ലാതെയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. മൂല്യനിര്‍ണയം ഉദാരമാക്കിയതിനാല്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!