Section

malabari-logo-mobile

‘ഖസാക്കിന്റെ ഇതിഹാസം ‘സുവര്‍ണ്ണ ജൂബിലി പുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിനും

HIGHLIGHTS : Sreejith Ariyalloor wins khasakkinte ithihasam Golden Jubilee Award

വിഖ്യാത സാഹിത്യകാരന്‍ ഒ.വി വിജയന്‍ എഴുതിയ ‘ഖസാക്കിന്റെ ഇതിഹാസം’ നോവലിന്റെ സുവര്‍ണ്ണ ജൂബിലിയോനുബന്ധിച്ച് തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരക സമിതി പൊതു വിഭാഗത്തില്‍ നടത്തിയ കവിതാ രചനാ മത്സരത്തില്‍ കവി ശ്രീജിത്ത് അരിയല്ലൂരിന് രണ്ടാം സമ്മാനം. മുതിര്‍ന്ന കവികളായ പത്മദാസിനും കെ.പി സുധീരക്കുമാണ് യഥാക്രമം ഒന്നും മൂന്നും സമ്മാനങ്ങള്‍.

ശ്രീജിത്ത് അരിയല്ലൂര്‍ മലപ്പുറം ജില്ലയിലെ അരിയല്ലൂര്‍ സ്വദേശിയാണ്. കവി,പ്രഭാഷകന്‍,ചിത്രകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. പുസ്തക പ്രസാധന സംരംഭമായ ഫ്രീഡം ബുക്‌സില്‍ ജോലി ചെയ്യുന്നു.

sameeksha-malabarinews

‘സെക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി’,’സെക്കന്‍ഡ് ഷോ’, ‘പലകാല കവിതകള്‍’,’മാസാമാറിച്ചെടിയുടെ ഇലകള്‍’,സമദ് ഏലപ്പ ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്ത ‘വണ്‍ ഹണ്‍ഡ്രഡ് പോയംസ് ഓഫ് ശ്രീജിത്ത് അരിയല്ലൂര്‍’,’എര്‍ളാടന്‍’ എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിട്ടുണ്ട്.

ആശാന്‍ യുവകവി പുരസ്‌കാരം,സഹൃദയവേദി പി.ടി ലാസര്‍ സ്മാരക കവിതാ പുരസ്‌കാരം,കെ.പി കായലാട് സ്മാരക കവിതാ പുരസ്‌കാരം,അബ്ദു റഹിമാന്‍ പുറ്റെക്കാട് സ്മാരക കവിതാ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്ക് മുന്‍പ് അര്‍ഹനായിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!