സംസ്ഥാന കായിക-യുവജന കാര്യാലയത്തിന്റെയും കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്പോര്‍ട്സ് സ്‌കൂളുകള്‍, ജില്ലാ സ്പോര്‍ട്സ് അക്കാദമികള്‍, സ്‌കൂള്‍ സ്പോര്‍ട്സ് അക്കാദമികള്‍ എന്നിവിടങ്ങളിലേക്ക് 2026-27 അധ്യയന വര്‍ഷത്തെ അഡ്മിഷനുള്ള കോഴിക്കോട് ജില്ലയിലെ പ്രാഥമിക സെലക്ഷന്‍ ഫെബ്രുവരി നാലിന് നടക്കും.
ആറ്, ഏഴ്, എട്ട്, പതിനൊന്ന് ക്ലാസുകളിലേക്ക് പൊതുവായ സെലക്ഷനും ഒമ്പത്, പത്ത് ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിക്കായി സംസ്ഥാനതലത്തില്‍ മെഡല്‍ നേടിയവര്‍ക്കും സെലക്ഷന്‍ നടത്തും. ഏഴ് മുതല്‍ 11 വരെ ക്ലാസുകളിലേക്ക് അത്ലറ്റിക്സ്, ആര്‍ച്ചറി, ബാസ്‌ക്കറ്റ്‌ബോള്‍, ബോക്സിങ്, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍), ഫെന്‍സിങ്, ഫുട്ബോള്‍, ഹാന്‍ഡ്‌ബോള്‍, ഹോക്കി, ജൂഡോ, കബഡി, ഖൊ-ഖൊ, നെറ്റ്ബോള്‍, സ്വിമ്മിങ്, തയ്ക്വാണ്‍ഡോ, വോളിബോള്‍, റസ്‌ലിങ്, കനോയിങ്, കയാക്കിങ്, റോവിങ് എന്നീ ഇനങ്ങളിലേക്ക് കായിക ക്ഷമതയുടെയും അതത് കായിക ഇനത്തിലുള്ള മികവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍ നടത്തുക. ആറാം ക്ലാസിലേക്ക് കായിക ക്ഷമതയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.
സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ www.sportscouncil.kerala.gov.in, www.dsya.keral.gov.in എന്നീ വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രാഥമിക സെലക്ഷന്‍ ലഭിക്കുന്നവര്‍ ഏപ്രിലില്‍ നടക്കുന്ന ഫൈനല്‍ സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുക്കണം. റാങ്ക് ലിസ്റ്റിന്റെ ക്രമമനുസരിച്ച് കായികതാരങ്ങള്‍ക്ക് പരിശീലന കേന്ദ്രം തെരഞ്ഞെടുക്കാം. സെലക്ഷനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ രാവിലെ എട്ടരക്ക് ആധാര്‍ കാര്‍ഡ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്പോര്‍ട്സ് ഡ്രസ് എന്നിവ സഹിതം സെലക്ഷന്‍ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0472 289100, 0472 289220, 0471 2330167.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




