HIGHLIGHTS : Sports quota admission

സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശനത്തില്‍ ആദ്യഘട്ടമായ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വെരിഫിക്കേഷന്‍ സെന്റ്ററില്‍ സ്‌കോര്‍ കാര്‍ഡ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ രണ്ടാം ഘട്ടമായി സ്‌പോര്‍ട്‌സ് നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്‌കൂള്‍ & കോഴ്‌സ് സെലക്ഷന്‍ എന്നിവ പൂര്‍ത്തിയാകേണ്ടതാണെന്ന് മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

സ്‌കൂള്‍ സെലക്ട് ചെയ്യുന്നതിന് മുന്‍പ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകളും സ്‌കോര്‍ കാര്‍ഡും ഒത്തുനോകേണ്ടതാണ്. തിരുത്തോ കുട്ടിച്ചേര്‍ക്കലോ ഉണ്ടെങ്കില്‍ ഇന്ന് (28-05-2024 ) രാവിലെ 12 മണിക്ക് മുന്‍പായി മലപ്പുറം പെരിന്തല്‍മണ്ണ റോഡിലുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഇന്ദിര പ്രിയ ദര്‍ശനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സ്‌കോര്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുമായി എത്തേണ്ടതാണ്. സ്‌കൂള്‍ & സെക്ഷന്‍ എന്നിവ പൂര്‍ത്തിയാകുന്നതിന് മുന്‍പായി ആണ് തിരുത്തലും കുട്ടിച്ചേര്‍ക്കലും നടത്തേണ്ടത്. നിലവില്‍ 1400 ഓളം വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം സ്‌പോര്‍ട്‌സ് ക്വോട്ട രജിസ്ട്രേഷന്‍ പൂര്‍ത്തിയാകിട്ടുണ്ട്.