അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍

HIGHLIGHTS : Accused in Attappadi tribal youth tied up and beaten in custody

cite

പാലക്കാട്:അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.

ഇരുവരെയും അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ തേൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്.

അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജുവിനെയാണ് കഴിഞ്ഞദിവസം കെട്ടിയിട്ട് മര്‍ദിച്ചത്.ഒരുമണിക്കൂറോളം യുവാവിനെ വിവസ്ത്രനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘം മര്‍ദിച്ചത്. പരിക്കേറ്റ സിജു ആശുപത്രിയില്‍ ചികിത്സയിലാണ്.

കല്ലെറിഞ്ഞ് യുവാവ് വാഹനത്തിന്റെ ചില്ല് തകര്‍ത്തെന്നായിരുന്നു പ്രതികള്‍ ആരോപിച്ചിരുന്നത്. വാഹന ഉടമയുടെ പരാതിയില്‍ സിജുവിനെതിരെയും കേസെടുത്തിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!