Section

malabari-logo-mobile

സ്പോര്‍ട്സ് ഹോസ്റ്റല്‍: പിജി വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സെലക്ഷന്‍

HIGHLIGHTS : Sports Hostel: Selection for admission of PG students

കോഴിക്കോട്:സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നിയന്ത്രണത്തിലുള്ള സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്ക് 2024-25 വര്‍ഷത്തെ പിജി വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനായി അതാത് കായികയിനങ്ങളില്‍ നാഷണല്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്കായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 25ന് സെലക്ഷന്‍ നടത്തുന്നു.
അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, സ്വിമ്മിംഗ്, തയ്ക്കോണ്ടോ, കബഡി, ഗുസ്തി, ആര്‍ച്ചറി, ബോക്സിംഗ്, സൈക്ലിംഗ്, ഫെന്‍സിങ്, ഹാന്റ്ബോള്‍, ഹോക്കി, ജൂഡോ, കനോയിംഗ് ആന്റ് കയാക്കിംഗ്, ഖോ-ഖോ, നെറ്റ്‌ബോള്‍, വെയ്റ്റ് ലിഫ്റ്റിംഗ്, റോയിംഗ്, സോഫ്റ്റ്ബോള്‍ എന്നീ
ഇനങ്ങളില്‍ മാത്രമായിരിക്കും സെലക്ഷന്‍. ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ അന്ന് രാവിലെ എട്ട് മണിക്ക് സ്പോര്‍ട്‌സ് കിറ്റ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തണം.
വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റു കളുടെ കോപ്പി ജൂണ്‍ 20 നകം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ അയച്ച് തരണമെന്ന് സെക്രട്ടറി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!