ചീരകൊണ്ടൊരു സ്മൂത്തി (Spinach Smoothie)

ആവശ്യമായ ചേരുവകള്‍:-

പഴം – 1
ബദാം പാല്‍ – 1 കപ്പ്
ചീര (ഫ്രഷ്) – 1 കപ്പ്
വാനില എക്‌സ്ട്രാക് – ½ ടീസ്പൂണ്‍
ഗ്രീക്ക് യോഗര്‍ട്ട് – ½ സ്പൂണ്‍
Ice cubes – ആവശ്യത്തിന്
തേന്‍ – 1 ടേബിള്‍സ്പൂണ്‍
ചിയ സീഡ്സ് – 1 ടേബിള്‍സ്പൂണ്‍
പൈനാപ്പിള്‍ കഷ്ണമാക്കിയത് – ½ കപ്പ്

തയ്യാറാക്കുന്ന വിധം:-

ചീര നന്നായി കഴുകിയതിനുശേഷം ബ്ലെന്‍ഡറിലേക്ക് ചേര്‍ക്കുക.ശേഷം പൈനാപ്പിള്‍ കഷ്ണങ്ങളും വാഴപ്പഴം തൊലികളഞ്ഞ് കട്ട് ചെയ്തതും ബ്ലെന്‍ഡറിലേക്ക് ചേര്‍ക്കുക.ശേഷം യോഗര്‍ട്ട്,കുതിര്‍ത്ത ചിയ സീഡ്സ്, പാല്‍, തേന്‍, വാനില എക്‌സ്ട്രാക്റ്റ് എന്നിവ ചേര്‍ക്കുക. ഇവ മിനുസമാകുന്നതുവരെ നന്നായ് ബ്ലെന്‍ഡ് ചെയ്‌തെടുക്കുക. ശേഷം സ്മൂത്തി മധുരത്തിന്റെ അളവ് രുചിച്ചുനോക്കി ക്രമീകരിക്കുക. ചീര സ്മൂത്തി റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top