Section

malabari-logo-mobile

ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ച് അറിയാം

HIGHLIGHTS : Spices that help in weight loss are known

– കായീന്‍ കുരുമുളക് അല്ലെങ്കില്‍ ചുവന്ന മുളക് ശരീരത്തിലെ താപ ഉല്‍പാദനം വര്‍ധിപ്പിച്ച് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.ഈ താപ ഉല്‍പ്പാദനം കലോറി ബേണ്‍ ചെയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

– രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കറുവപ്പട്ട സഹായിക്കും, ഇത് ആരോഗ്യകരമായ മെറ്റബോളിസം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

sameeksha-malabarinews

– ഇഞ്ചിയില്‍ തെര്‍മോജെനിക് ഫലങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു,ഇവ ശരീര താപനിലയും മെറ്റബോളിക്ക് റേറ്റും വര്‍ദ്ധിപ്പിക്കും.

– മഞ്ഞളിലെ സജീവ സംയുക്തമായ കുര്‍ക്കുമിന്, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്.ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

– കടുകില്‍ മൈറോസിനേസ് എന്ന എന്‍സൈം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിക് റേറ്റ് വര്‍ദ്ധിപ്പിക്കാനും കലോറി
എരിച്ച് കളയാനും സഹായിക്കും.

– മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കലോറി കുറയ്ക്കാനും സഹായിക്കുന്ന തെര്‍മോജനിക് ഗുണങ്ങള്‍ ഏലയ്ക്കുണ്ട്

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!