എസ് പി ജി മേധാവി അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

ഡല്‍ഹി: എസ് പി ജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. 61 വയസായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം.

കേരളാ കേഡറില്‍ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അരുണ്‍ കുമാര്‍ സിന്‍ഹ. 2016 മുതല്‍ അരുണ്‍ കുമാര്‍ സിന്‍ഹ എസ്പിജി തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.

എസ്പിജി തലവനായുള്ള അദ്ദേഹത്തിന്റെ കാലവധി മേയ് 31ന് ഒരു വര്‍ഷം കൂടി നീട്ടിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top