HIGHLIGHTS : Special chowari, milk, watermelon juice
സ്‌പെഷ്യല്‍ ചൗവ്വരി +മില്‍ക് +തണ്ണിമത്തന്‍ ജ്യൂസ്
വേനല്‍ കാലത്ത് കട്ടിയുള്ള ഭക്ഷണത്തേക്കാള്‍ കൂടുതല്‍ ജ്യൂസ് ഐറ്റം കഴിക്കാനാണ് കുട്ടികളും മുതിര്‍ന്നവരും ഏറെ ആഗ്രഹിക്കുക. ചൂടുകാലത്ത് ഏറെ ഉന്‍മേഷം തരുന്ന വിശപ്പിന് കൂടെ ശമനമാകുന്ന ഒരു അടിപൊളി ജ്യൂസിന്റെ റസിപ്പി നമുക്ക് പരിചയപ്പെടാം.

ആവശ്യമുള്ള ചേരുവകള്‍
പാല്‍-അരലിറ്റര്‍
ചൗവ്വരി-3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര- ആശ്യത്തിന്
തണ്ണിമത്തന്‍-കാല്‍ കിലോ
ഏലക്ക – ഒന്ന്
അലങ്കരിക്കാന്‍-കാഷ്യു/പിസ്ത
തയ്യാറാക്കുന്ന വിധം
ആദ്യം പാല്‍ നന്നായി തിളപ്പിച്ച് ആവശ്യത്തിന് പഞ്ചസാരയും ചതച്ചെടുത്ത ഏലക്കയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ചൂടാറിയ ശേഷം ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിക്കുക. ചൗവ്വരി(സാവൂനരി) ഒരു പാത്രത്തില്‍ കുറച്ച് വെള്ളം വെച്ച് ഉള്ള് കാണുന്നപരുവത്തില്‍ വേവിച്ച് എടുക്കുക. ശേഷം വേവിച്ച ചൗവ്വരിയിലേക്ക് കുറച്ച് തണുത്ത വെള്ളമൊഴിച്ച് ഒരു അരിപ്പയിലേക്ക് വാര്‍ത്ത് മാറ്റിവെക്കുക. തണ്ണിമത്തന്‍ നന്നായി മിക്‌സിയില്‍ അടിച്ചെടുത്ത് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
തണുത്ത പാലിലേക്ക് ചൗവ്വരി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന തണ്ണിമത്തന്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഗ്ലാസിലേക്ക് മാറ്റാം. അലങ്കരിക്കാനായി കാഷ്യൂ വോ പിസ്തയോ ചെറുതായി ഒന്ന് നുറുക്കി വിതറാവുന്നതാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു