Section

malabari-logo-mobile

സ്പെഷ്യൽ ബ്രേക്ക്ഫാസ്റ്റ് – വെറൈറ്റി ദോശയും ചട്ണിയും

HIGHLIGHTS : Special Breakfast Variety Dosa & Chutney

ആവശ്യമായ ചേരുവകള്‍:-

(1) പച്ചരി കുതിര്‍ത്തത് – 1 കപ്പ്,
(2) ബദാം കുതിര്‍ത്തത് – 8 എണ്ണം
(3) കശുവണ്ടി കുതിര്‍ത്തത് – 4 എണ്ണം
(4) ഉപ്പ്- ആവശ്യത്തിന്
(5) ചൂടുവെള്ളം- നാലു സ്പൂണ്‍
(6) വെള്ളം – ആവശ്യത്തിന്

sameeksha-malabarinews

പാകം ചെയ്യുന്ന വിധം: –

1 മുതല്‍ 4 വരെ യുള്ള ചേരുവകള്‍ മിക്‌സിയില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് ദോശമാവ് പരുവത്തില്‍ അരച്ചെടുക്കുക. ചൂടുവെള്ളം ചേര്‍ത്ത് പാകമാക്കി ദോശക്കല്ലില്‍ നല്ലെണ്ണ തൂവി ഓരോന്നായി ചുട്ടെടുക്കുക.

ചട്ട്‌നി തയ്യാറാക്കുന്ന വിധം :-

ആവശ്യമായ ചേരുവകള്‍ :-

(1) തേങ്ങ ചിരകിയത് – 1/2 മുറി
(2) കാരറ്റ് – 1 ചെറിയ കഷണം
(3) ചെറിയ ഉള്ളി- 4 എണ്ണം
(4) വേപ്പില – ഒരു കതിര്‍പ്പ്
(5) വറ്റല്‍മുളക് – 1 എണ്ണം
(6) ഉപ്പ്- ആവശ്യത്തിന്
(7) വെളിച്ചെണ്ണ – 2 സ്പൂണ്‍
(8) കടുക് – 1/2 സ്പൂണ്‍

പാകം ചെയ്യുന്ന വിധം: –

1 മുതല്‍ 6 വരെ യുള്ളവ ചമ്മന്തി പരുവത്തില്‍ അരച്ചെടുക്കുക. വെളിച്ചെണ്ണയില്‍ കടുകു വറുത്ത് ദോശയ്‌ക്കൊപ്പം വിളമ്പാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!