Section

malabari-logo-mobile

പൊന്നാനി മണ്ഡലത്തില്‍ ജനപ്രതിനിധി സഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

HIGHLIGHTS : പൊന്നാനി : പൊന്നാനി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ജനപ്രതിനിധി സഭ സംഘടിപ്പിച്ചു. മാറഞ്ചേരി ക...

പൊന്നാനി : പൊന്നാനി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ജനപ്രതിനിധി സഭ സംഘടിപ്പിച്ചു. മാറഞ്ചേരി കരിങ്കല്ലത്താണി മദര്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ജനപ്രതിനിധി സഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

നവീനമായതും ഭാവനാത്മകമായതുമായ പദ്ധതികളാണ് നാടിന് ആവശ്യമെന്നും വികസനത്തിന്റെ വെല്ലുവിളികളെ സാധ്യതകളായി ഏറ്റെടുക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. സമയബന്ധിതമായ നിര്‍വഹണനത്തിന് ആസൂത്രണങ്ങളുണ്ടാകണം. ലോക നിലവാരത്തില്‍ തദ്ദേശീയമായി തന്നെ പുതിയ പദ്ധതികളുണ്ടാകണം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പദ്ധതികളെയും സേവനങ്ങളെയും സാധ്യതകളെയും സംബന്ധിച്ച അറിവുകളുടെ ആള്‍രൂപങ്ങളായി ജനപ്രതിനിധികള്‍ മാറണമെന്നും നന്മയുടെയും സര്‍ഗാത്മകതയുടെയും കേന്ദ്രങ്ങളായി തദ്ദേശ സ്ഥാപനങ്ങള്‍ മാറണമെന്നും സ്പീക്കര്‍ പറഞ്ഞു.

sameeksha-malabarinews

വികേന്ദ്രീകരണ ആസൂത്രണത്തിന്റെ സാധ്യതകളെയും പ്രാദേശിക വിഭവങ്ങളെയും മികവുറ്റതാക്കാന്‍ കഴിയണമെന്നും ജനപ്രതിനിധികള്‍ ഏറ്റവും മികച്ച സേവന ദാതാക്കളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനപ്രതിനിധി സഭയില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ സിന്ധു അധ്യക്ഷയായി. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, പൊന്നാനി നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.മുഹമ്മദ് ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത്, ബിനീഷ മുസ്തഫ, മിസ്രിയ സൈഫുദ്ദീന്‍, എ.പി പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.കെ സുബൈര്‍, ആരിഫ നാസര്‍, മാറഞ്ചേരി ഗ്രാമപഞ്ചായത്തംഗം നിഷ വലിയവീട്ടില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. തൃശ്ശൂര്‍ കില ഡയറക്ടര്‍ ജോയ് ഇളമണ്‍, ഫാക്കല്‍റ്റികളായ വേണുകുമാര്‍, മദന്‍ മോഹന്‍ എന്നിവര്‍ ക്ലാസുകളെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!