HIGHLIGHTS : SP suspends gunman for not bathing house dog, reinstates IG

ഭക്തിവിലാസം റോഡിലെ ഒന്നാം നമ്പര്‍ ക്വാര്‍ട്ടേഴ്‌സിലാണ് എസ്പിയുടെ വീട്. വീട്ടിലെ ജോലിക്കാരനായ ഉത്തരേന്ത്യന്‍ സ്വദേശിയായ ആകാശിനോട് വളര്‍ത്തുനായ്ക്കളുടെ വിസര്‍ജ്യം നീക്കാനും അവയെ കുളിപ്പിക്കാനും എസ്പി ആവശ്യപ്പെട്ടു. എന്നാല്‍ ആകാശ് ഇതിനു തയ്യാറായില്ല. പിന്നീട് ടെലികമ്യൂണിക്കേഷന്‍ എസ്‌ഐയെ വിളിച്ചുവരുത്തി എസ്പി ഗണ്മാനെതിരെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് എഴുതിവാങ്ങിയെന്നാണ് ആരോപണം. ഡ്യൂട്ടിയില്‍ ഇല്ലാത്തപ്പോള്‍ എസ്പിയുടെ വീട്ടിലേക്ക് കയറിയെന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.
സസ്പന്‍ഷന് മണിക്കൂറുകള്‍ക്കു ശേഷം ഇത് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് മുന്നില്‍ പരാതി ആയി എത്തി. തുടര്‍ന്നായിരുന്നു സസ്പന്‍ഡ് ചെയ്ത പൊലീസുകാരനെ ഐജി അനൂപ് ജോണ്‍ കുരുവിള തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്.
