സോയാ കബാബ്

തയ്യാറാക്കിയത്: ശെരീഫ

ആവശ്യമായ ചേരുവകൾ:-

സോയ ഫ്ളക്സ് – ഒന്നേകാൽ കപ്പ്

കടലപ്പരിപ്പ് – അരക്കപ്പ്

എണ്ണ – ഒരു വലിയ സ്പൂൺ

ഗ്രാമ്പൂ – രണ്ട്

കറുവാപ്പട്ട – ഒരിഞ്ചു കഷണം

വഴനയില – ഒന്ന്

ഇഞ്ചി – ഒരിഞ്ചു കഷണം, ഗ്രേറ്റ് ചെയ്തത്

വെളുത്തുള്ളി – അഞ്ച് അല്ലി, അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

വറ്റൽ മുളക് – നാല്, ഓരോന്നും രണ്ടാക്കിയത്

വെള്ളം – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

റൊട്ടിപ്പൊടി – ഒരു കപ്പ്

എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:-

സോയാ ഫ്ളേക്ക് ചൂടുവെള്ളത്തിൽ 20 മിനിറ്റ് കുതിർത്ത ശേഷം നന്നായി പിഴിഞ്ഞ് അധികമുള്ള വെള്ളം കളയുക.

കടലപ്പരിപ്പ് നാലു മണിക്കൂർ കുതിർത്തശേഷം ഊറ്റിവയ്ക്കുക.

പാനിൽ എണ്ണ ചൂടാക്കി, ഗ്രാമ്പൂ, കറുവാപ്പട്ട, വഴനയില എന്നിവ ചേർത്തു രണ്ടു മിനിറ്റ് ഇളക്കി വറുക്കുക.

ഇനി ഈ എണ്ണ അരിച്ചെടുത്ത് ഗ്രാമ്പു, കറുവാപ്പട്ട, വഴനയില എന്നിവ നീക്കം ചെയ്തശേഷം എണ്ണ തിരികെ പാനിലേക്കു തന്നെ ഒഴിക്കുക.

ചൂടായ ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വറ്റൽ മുളക് എന്നിവ ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക. സോയാ ഫ്ളേക്ക്സും കടലപ്പരിപ്പും ചേർത്ത് അഞ്ചു മിനിറ്റ് ഇളക്കുക.

ഈ കൂട്ടിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ചു നന്നായി ഇളക്കി യോജിപ്പിച്ചശേഷം തീ കുറച്ചു വയ്ക്കുക. പരിപ്പ് വെന്തു വെള്ളം വറ്റണം. ഇതിലേക്ക് വറുത്തു മാറ്റിവെച്ചവയും ചേർക്കുക.

അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേഷം ഈ മിശ്രിതം മയത്തിൽ അരക്കുക. ഇതിൽ പാകത്തിനുപ്പും റൊട്ടിപ്പൊടിയും ചേർത്തു കുഴച്ചു മാവു പരുവത്തിലാക്കുക.

ഈ മാവ് തുല്യ അളവിലുള്ള ചെറിയ ഉരുളകളാക്കി, ഓരോ ഉരുളയും വട്ടത്തിൽ പരത്തുക.

ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ കരുകരുപ്പാകും വരെ വറുത്തുകോരുക. ടുമാറ്റോ സോസ് ചേർത്ത് കഴിക്കാം.

Share news
error: Content is protected !!
Scroll to Top