ചെന്നൈ:തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസ്സായിരുന്നു.
കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
നാല് പതിറ്റാണ്ടായി സിനിമ മേഖലയില്‍തന്റേതായ ഒരിടം സ്വന്തമാക്കിയ വ്യക്തിയായിരുന്നു മനോബാല. നാന്നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. കോമഡി, സഹനടന്‍ വേഷങ്ങളായിരുന്നു കതൂടുതല്‍ ചെയ്തവയും. ഭാരതി രാജ സംവിധാനം ചെയ്ത പുതിയ വാര്‍പ്പുകള്‍ ആയിരുന്നു ആദ്യ ചിത്രം.
കാക്ക കാക്ക, പിതാമഗന്‍, അന്യനന്‍, ഗജനി, ചന്ദ്രമുഖി പേരഴകന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
ആഗായ ഗംഗൈ ആണ് ആദ്യ സംവിധാനം ചെയ്തത്. എന്‍ പുരുഷന്‍താന്‍ എനക്ക് മട്ടുംതാന്‍, ഊര്‍ക്കാവലന്‍, കറുപ്പ് വെള്ളൈ, തുടങ്ങിയ ചിത്രങ്ങളാണ് മനോബാല സംവിധാനം ചെയ്തതില്‍ ശ്രദ്ധേയമായവ.
മലയാളത്തില്‍ ജോമോന്റെ സവിശേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഭാര്യ:ഉഷ. മകന്‍ : ഹരീഷ്




