
പാലക്കാട്: സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപത്തില്‍ പ്രതികരണവുമായി ഡോ സൗമ്യ സരിന്‍. തോറ്റ എംഎല്‍എയോട് ഗുളിക കഴിക്കാന്‍ പറയാന്‍ മറക്കരുതെന്ന അധിക്ഷേപ കമന്റിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റ്.
കുറിപ്പിന്റെ രൂപം
‘തോറ്റ എംഎല്‍എ’
ശരിയാണ്… എന്റെ ഭര്‍ത്താവ് തോറ്റിട്ടുണ്ട്.
ഒന്നല്ല, രണ്ടു തവണ… രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളില്‍…
പക്ഷെ ഒരു വ്യത്യാസമുണ്ട്.
തോല്‍വിയാണെങ്കിലും നല്ല പകല്‍ വെളിച്ചത്തില്‍…
മാന്യമായി…
തോല്‍വിയിലും അന്തസ്സ് എന്നൊന്നുണ്ടേ!
എല്ലാ ജയത്തിലും ഈ പറഞ്ഞ സാധനം ഉണ്ടാവണമെന്നും ഇല്ല കേട്ടോ…
അതുകൊണ്ട് ഈ തോല്‍വിയില്‍ എന്നല്ല, ഒന്നിലും അയാളെ പ്രതി എനിക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല!
ഇനി ഗുളിക…
മൂപ്പര് അധികം കഴിക്കാറില്ല… വല്ല പനിയോ ജലദോഷമോ വന്നാല്‍, അതും ഞാന്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചാല്‍, ചിലപ്പോ കഴിക്കും!
പക്ഷെ ആര്‍ക്കും ഒന്നും കലക്കാന്‍ ഒരു ഗുളികയും നിര്‍ബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ല!
ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ പറയണം!
അപ്പൊ സംശയങ്ങള്‍ ഓക്കെ മാറിയല്ലോ അല്ലേ?
വിട്ടു പിടി ചേട്ടാ…
സ്വന്തം കാലിലെ മന്ത് മാറ്റിയിട്ടു പോരെ മറ്റവന്റെ കാലിലെ ചൊറി നോക്കാന്‍ പോകുന്നത്!
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



