Section

malabari-logo-mobile

സൗമ്യവധക്കേസ്‌;ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി

HIGHLIGHTS : ദില്ലി: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. പ്രതിക്ക് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റുവകുപ്പുകള്‍ പ്രകാര...

untitled-1-copyദില്ലി: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. പ്രതിക്ക് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റുവകുപ്പുകള്‍ പ്രകാരം നല്‍കിയശിക്ഷയും നിലനില്‍ക്കും.
ജസ്റ്റിസ്‌ രജ്ഞന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ്‌ സുപ്രധാനമായ കേസിലെ വിധി പറഞ്ഞത്‌.

ഇന്ന് രാവിലെ ഗോവിന്ദചാമിയുടെ ശിക്ഷ സുപ്രീംകോടതി 7 വര്‍ഷംകഠിനതടവ് മാത്രമായി ചുരുക്കിയതായി റിപ്പോര്‍ട്ടുകള്‍പുറത്തുവന്നിരുന്നു.

sameeksha-malabarinews

അതേസമയം നീതി ലഭിച്ചില്ലെന്ന്‌ സൗമ്യയുടെ അമ്മ മാധ്യമങ്ങള്‍ക്കുമ്പില്‍ പൊട്ടിക്കരഞ്ഞ്‌ പറഞ്ഞു. കേസ്‌ വാദിക്കാന്‍ അറിയാത്ത വക്കീലിനെ ഏല്‍പ്പിച്ചാല്‍ ഇങ്ങനെയുണ്ടാകുമെന്നാണ്‌ സുമതി കരഞ്ഞുകൊണ്ട്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിന്‌ തെളിവുണ്ടോ എന്നു അപ്പീല്‍ പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി പ്രോസിക്യൂഷനോട്‌ ആരാഞ്ഞിരുന്നു. സാഹചര്യത്തെളിവുകള്‍ പ്രകാരം ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിന്‌ തെളിവില്ലെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷിച്ചത്‌. കോടതിയുടെ ഈ ചോദ്യത്തിന്‌ മുന്നില്‍ പ്രോസിക്യൂഷന്‌ ഉത്തരം മുട്ടുകയുമുണ്ടായി. സൗമ്യയെ ട്രെയിനില്‍ നിന്നു ഗോവിന്ദച്ചാമി തള്ളിയിട്ടു എന്നതിനു തെളിവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഹൈക്കോടതി മുന്‍ ജഡ്‌ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ്‌ പി ജോസഫ്‌, സ്റ്റാന്‍ഡിങ്‌ കൗണ്‍സില്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണ്‌ സര്‍ക്കാരിനായി ഹാജരായത്‌.

2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളം ഷൊര്‍ണ്ണുര്‍ പാസഞ്ചറില്‍ സഞ്ചരിക്ക സൗമ്യ എ്‌ന ഇരുപത്തിമുന്നുകാരിയെ വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനടുത്തുവെച്ച് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തത്. തുടര്‍ന്ന അഞ്ചുദിവസത്തിന് ശേഷം തൃശ്ശുര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് സൗമ്യ മരിച്ചു.
ഈ കേസില്‍ തൃശ്ശുര്‍ അതിവേഗക്കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് കേരള ഹൈക്കോടതി ഈ വിധി ശരിവെച്ചിരുന്നു. ഈ കോടിതികളിലെല്ലാം പ്രഗത്ഭരായ വക്കീലന്‍മാരാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!