സൂര്യനെല്ലി കേസ്; മുഖ്യപ്രതി ധര്‍മ്മരാജന് ഉപാധികളോടെ ജാമ്യം

ദില്ലി: സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മ്മരാജന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. കോവിഡ് സാഹചര്യത്തില്‍ കേസിലെ മറ്റെല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചുവെന്ന ധര്‍മ്മരാജന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. പത്ത് വര്‍ഷത്തില്‍കൂടുതല്‍ ജയിലില്‍ കഴിഞ്ഞതും അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതും കണക്കിലെടുത്തുകൊണ്ടാണ് ജാമ്യം നല്‍കിയത്.

ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അതെസമയം ധര്‍മ്മരാജന് ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കൂട്ട ബലാത്സംഗ കേസില്‍ ജീവപര്യന്തം കഠിനതടവ് ശിക്ഷ ലഭിച്ച കുറ്റവാളിയാണ് ധര്‍മ്മരാജന്‍, ജാമ്യമോ പരോളോ നല്‍കിയാല്‍ ധര്‍മ്മരാജന്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

2005 ല്‍ ജാമ്യത്തില്‍ ഇറങ്ങിയ ധര്‍മ്മരാജന്‍ ഒളിവില്‍ പോവുകയും തുടര്‍ന്ന് 2013 ല്‍ കര്‍ണാടകയില്‍ നിന്ന് അറസ്റ്റിലാവുകയുമായിരുന്നു.

1996 ലാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സൂര്യനെല്ലി സംഭവം ഉണ്ടായത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി നാല്‍പതു ദിവസത്തോളം ലൈംഗീകമായി പീഡിപ്പിച്ച കേസിലാണ് പ്രിതള്‍ ശിക്ഷിക്കപ്പെട്ടത്.

Share news
error: Content is protected !!
Scroll to Top