തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ ഘട്ടംഘട്ടമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ പഠനംമൂലം 36 ശതമാനം കുട്ടികള്‍ക്ക് കഴുത്ത് വേദനയും 27 ശതമാനം കുട്ടകള്‍ക്ക് കണ്ണ്‌വേദനയും റിപ്പോര്‍ട്ട് ചെയ്തതായി എസ് സി ഇ ആര്‍ ടി സി റിപ്പോര്‍ട്ട് ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയും വ്യായാമവും ഉറപ്പുവരുത്തുമെന്ന് ശിവന്‍കുട്ടി സഭയില്‍ പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




