നടി ശരണ്യ അന്തരിച്ചു

തിരുവനന്തപുരം: സിനിമാ സീരിയില്‍ താരം നടി ശരണ്യ(35) അന്തരിച്ചു. തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു.

ഉച്ചക്ക് 12.40നാണ് മരണം സംഭവിച്ചത്. 2012 മുതല്‍ രോഗം ബാധിച്ചിരുന്നു. ഇതിന് ശേഷമുള്ള ശരണ്യയുടെ ജീവിതം അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു. നിരവധി തവണ സര്‍ജറികള്‍ക്ക് വിധേയയാകേണ്ടി വന്ന ശരണ്യയുടെ ജീവിതം സാമൂഹ്യമാധ്യമങ്ങളിലൂടെ ഏറെ ചര്‍ച്ചയായിരുന്നു.

മലയാള സീരിയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്നു ശരണ്യ. ഒമ്പത് വര്‍ഷം മുന്‍പ് സീരിയില്‍ സെറ്റില്‍ വെച്ച് ബോധരഹിതായി വീണതിനെ തുടര്‍ന്നു നടന്ന പരിശോധനയിലാണ് അര്‍ബുദരോഗം സ്ഥിരീകരിച്ചത്. പിന്നീട് ഒരു വര്‍ഷത്തിനുള്ളില്‍ അഭിനയ ലോകത്തേക്ക് സധൈര്യം തിരിച്ചുവന്നയാളായിരുന്നു ശരണ്യ.

മെയ് 23 ന് ശരണ്യക്ക് കോവിഡ് ബാധിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top