‘ബാപ്പുജിക്കൊരു കത്ത്’ ;കുട്ടികള്‍ക്ക് കത്തെഴുത്ത് മത്സരം

പരപ്പനങ്ങാടി:സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നവജീവന്‍ വായനശാല കുട്ടികള്‍ക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു.

നിബന്ധനകള്‍
………………………………..

1.ഗാന്ധിജിക്ക് എഴുതുന്ന രൂപത്തിലാണ് കുട്ടികള്‍ കത്ത് തയ്യാറാക്കേണ്ടത്

2.പത്താം ക്ലാസ്സ് വരെ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം

3.മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തിരൂരങ്ങാടി താലൂക്ക് പരിധിയില്‍ താമസിക്കുകയോ പഠിക്കുകയോ ചെയ്യുന്നവരാവണം.

4.ഒരു A4 പേപ്പറിന്റെ ഇരുവശങ്ങളില്‍ കവിയാത്ത കത്താണ് മത്സരത്തിന് അയക്കേണ്ടത്.

5.ഒരു കുട്ടി ഒരു കത്ത് മാത്രമേ അയക്കാന്‍ പാടുള്ളൂ

6.കത്തിന്റെ ഉള്ളടക്കം കുട്ടികള്‍ക്ക് തീരുമാനിക്കാവുന്നതാണ്

കത്തുകള്‍ താഴെയുള്ള വിലാസത്തിലേക്ക് അയക്കുകയോ, ഫോട്ടോ എടുത്ത് ഫോണ്‍ നമ്പറിലേക്ക് വാട്‌സാപ്പ് വഴി അയക്കുകയോ ചെയ്യേണ്ടതാണ്.

വിലാസവും ഫോണ്‍ നമ്പറും

നവജീവന്‍ വായനശാല
നെടുവ പോസ്റ്റ്
പുത്തന്‍പീടിക
പരപ്പനങ്ങാടി-676303
Ph.9349159008

കത്ത് ലഭിക്കേണ്ട അവസാന തീയ്യതി ആഗസ്റ്റ് 14 ശനി

Share news
error: Content is protected !!
Scroll to Top